കല്ലാർ ദുരന്തം: മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി
Thursday, October 6, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ലാ​റി​ലെ വ​ട്ട​ക്ക​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ച ബീ​മാ​പ​ള​ളി സ്വ​ദേ​ശി​ക​ൾ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ജ്ഞ​ലി.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ടും​ബ വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ എ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. പു​ഷ്പ​ല​ത തു​ട​ങ്ങി​യ​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം ബീ​മാ​പ​ള്ളി​യി​ൽ ക​ബ​റ​ട​ക്കി.
ബീ​മ​യാ​ണ് ഫി​റോ​സ് മോ​ന്‍റെ ഭാ​ര്യ. 14 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​നു​ണ്ട്. എ​സ്എ​പി ക്യാ​ന്പി​ൽ ഡി​ഐ​ജി. ര​ജ്പാ​ൽ മീ​ണ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ണ് ഫി​റോ​സ് മോ​ൻ.
ബീ​മാ​പ​ള്ളി​യി​ലെ ഗ​വ. യു​പി​എ​സി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ബ്ദു​ൾ ജാ​വേ​ദ്. ഭാ​ര്യ: അ​നീ​സ. മ​ക്ക​ൾ: ഫെ​യ്ത്താ​ൻ, ഫി​ത. ഇ​വ​രു​ടെ സ​ഹോ​ദ​രി സ​ഹീ​റ​യു​ടെ മ​ക​നാ​യ സ​ഫ്വാ​ൻ. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.