അ​റു​പ​തി​ന്‍റെ നി​റ​വി​ൽ ഗോ​വ: തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ
Thursday, October 6, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഗോ​വ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഗോ​വ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പാ​ണ്ഡു​രം​ഗ് ത​ൽ​ഗോ​ങ്ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ധു​ര​യ്ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് മൂ​ന്നു ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ ഒ​ന്പ​തു​വ​രെ വ​രെ മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ഗോ​വ​യു​ടെ ത​ന​ത് ഭ​ക്ഷ​ണം, സം​ഗീ​തം, നൃ​ത്ത രൂ​പ​ങ്ങ​ൾ, സം​സ്കാ​രം, എ​ന്നി​വ നേ​രി​ട്ട​റി​യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും. ഗോ​വ@60 എ​ന്ന പേ​രി​ലാ​ണ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗോ​വ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കം 2021 ഡി​സം​ബ​ർ 19ന് ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന രാം​നാ​ഥ് കോ​വി​ന്ദാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.