ഓപറേഷൻ സൈലൻസിൽ ഒമ്പത് വാഹനങ്ങൾ കുടുങ്ങി
1227955
Thursday, October 6, 2022 11:32 PM IST
കാട്ടാക്കട : വാഹനങ്ങളിലെ രൂപമാറ്റവും നിയമലംഘനവും കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപറേഷൻ സൈലൻസിൽ റൂറൽ പരിധിയിൽ നിന്ന് ഒമ്പത് വാഹനങ്ങൾ പിടികൂടി. മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷൽ എൻഫോഴ്സ്മെന്റ് കാട്ടാക്കട, നെയ്യാർ ഡാം എന്നിവിടങ്ങളിൽ പരിശോധനനടത്തി നിയമലംഘകരെ പിടികൂടിയത്. തുടർന്ന് വാഹനങ്ങൾ അതത് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിയിലായത്. സൈലൻസർ മോഡിഫിക്കേഷൻ ചെയ്തതും ആളുകൾക്ക് ഭയപ്പാട് ഉണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കി പോകുന്ന വാഹനങ്ങളും നമ്പർ പ്ലേറ്റ് ഇല്ലാത്തതും, നമ്പർ പ്ലേറ്റ് കാണാത്ത തരത്തിൽ ചെറിയ അക്ഷരത്തിൽ എഴുതിയതും, ഇംഗ്ലീഷ് വാക്കുകളോട് സാമ്യപ്പെടുത്തി നമ്പർ എഴുതിയതും, നമ്പർ പ്ലേറ്റ് മടക്കി വച്ചതും, വാഹനം ഓടിക്കുമ്പോൾ നിന്നും തീപ്പൊരി ചിതറിക്കുന്നതുമായ ന്യൂജൻ ബൈക്കുകൾ ഉൾപ്പെടെയാണ് കസ്റ്റഡിയിൽ എടുത്ത്. മോട്ടോർ വാഹന വകുപ്പ് സ്പെഷൽ എൻഫോഴ്സ് ഉദ്യോഗസ്ഥരായ അരുൺ മുഹമ്മദ് ഷാ, ജിജോ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.