മത്സ്യബന്ധനത്തിനിടെ കടലിൽ വീണ യുവാവ് മരിച്ചു
1228232
Friday, October 7, 2022 2:21 AM IST
കഴക്കൂട്ടം : മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മരിച്ചു.പള്ളിത്തുറ സ്വദേശി ഗിൽബർട്ടിന്റെയും എസ്തറിന്റെയും മകൻ മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും മത്സ്യബന്ധനത്തിനു പോയ സംഘത്തിലായിരുന്നു മാത്യു ഗിൽബർട്ട്.
ഉൾക്കടലിൽ ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ തിരയിൽ ഇവർ സഞ്ചരിച്ച ബോട്ട് ചരിയുകയും മാത്യു കടലിൽ വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ.ഭാര്യ: മേരി ജിനി,മക്കൾ ബെൻ മാത്യു,സെൻ മാത്യു.