ലോ​ക പ്ര​കൃ​തി​ദി​നം: പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Friday, October 7, 2022 11:08 PM IST
മാ​റ​ന​ല്ലൂ​ർ: ലോ​ക പ്ര​കൃ​തി​ദി​ന​വും സ​സ്യാ​ഹാ​ര​ദി​ന​വും ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ പ​രി​സ്ഥി​തി​ക്ക് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യ ത​ണ​ൽ പ​രി​സ്ഥി​തി സം​ഘ​ട​ന​യി​ലെ ക​ർ​ഷ​ക​രു​മാ​ണ് ജൈ​വ പ​ച്ച​ക്ക​റി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. നാ​ൽ​പ്പ​തോ​ളം പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ഴ​ക്കൂ​ട്ടം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ഷ്യ ഇ​ക്കോ സൊ​ലൂ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ടി​റ്റോ വ​ർ​ഗീ​സ് സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, ബ​ർ​സാ​ർ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ, അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ.​പി. ഷാ​ന​ന്ദ്, എ​സ്. ത​സ്നി, പി. ​ഗോ​പി​ക, ഡി.​വി. ആ​തി​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.