സു​വ​ർ​ണ ജൂ​ബി​ലി യു​വ​സം​ഗ​മം ഇന്ന്
Friday, October 7, 2022 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​ത​ല സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന യു​വ​സം​ഗ​മം ദ​ലി​ശ​വേ 2ഗ22 ​ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലൂ​ർ​ദ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന വി​കാ​രി ഫാ.​മോ​ർ​ലി കൈ​ത​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. എ​സ്എം​വൈ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ല റേ​ച്ച​ൽ ഷാ​ജി, ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​ലി​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ര ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര ബൈ​ക്ക് റാ​ലി കേ​ശ​വ​ദാ​സ​പു​രം ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് വി​വി​ധ യൂ​ണി​റ്റു​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. സി​സ്റ്റ​ർ ലി​റ്റി അ​ഭി​ധാ പോ​ൾ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. അ​ജോ​ൾ​ഡ് മാ​ർ​ട്ടി​ൻ ജോ​സ്, പി.​ആ​രീ​ഷ്, ജെ​റി ജ​സ്റ്റി, ജെ​റി​ൻ ജോ​സ്,പ്രി​ൻ​സി വ​ർ​ഗീ​സ്, റി​ച്ചാ രാ​ജു മാ​ത്യൂ​സ്, പി.​എ​സ്. ജോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.