ന​വ​ജാ​ത ശി​ശു​വി​നെ കുഴിച്ചിട്ടെന്ന വ്യാ​ജ സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ചു
Friday, October 7, 2022 11:08 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​വ​ജാ​ത ശി​ശു​വി​നെ ബി​ഗ് ഷോ​പ്പ​റി​ലാ​ക്കി കു​ഴി​ച്ചു​മൂ​ടി​യെ​ന്ന വ്യാ​ജ സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി.​മു​ള്ള​റ​വി​ള ആ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി എ​ന്നാ​യി​രു​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​ന് ല​ഭി​ച്ച ടെ​ലി​ഫോ​ണ്‍ സ​ന്ദേ​ശം. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തു​ണി​ക​ള്‍ നി​റ​ച്ച ബി​ഗ് ഷോ​പ്പ​ര്‍ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ന​വ​രാ​ത്രി
വി​ഗ്ര​ഹ​ങ്ങ​ള്‍
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കുശേ​ഷം സ​ര​സ്വ​തി​ദേ​വി​യും പ​രി​വാ​ര​ങ്ങ​ളും പ​ത്മ​നാ​ഭ​പു​ര​ത്തേ​യ്ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​യ ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് വ​ര​വേ​ല്‍​പ്പ് ന​ല്‍​കി. നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ശ്ര​മ​ത്തി​നു ശേ​ഷം ഇ​ന്ന് രാ​വി​ലെ പ​ത്മ​നാ​ഭ​പു​ര​ത്തേ​യ്ക്ക് യാ​ത്ര തു​ട​രും.