മു​ഖം മി​നു​ക്കി മു​ത്താ​ന എ​ല്‍​പി​എ​സ്
Friday, October 7, 2022 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​വ​ള്ളം പോ​ലു​ള്ള ക്ലാ​സ്മു​റി, ക​ളി​ച്ചു തി​മി​ര്‍​ക്കാ​ന്‍ അ​തി​മ​നോ​ഹ​ര​മാ​യ പാ​ര്‍​ക്ക്, കാ​ഴ്ച​യി​ല്‍ ഇ​തൊ​രു പൊ​തു​വി​ദ്യാ​ല​യ​മാ​ണോ എ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ലൊ​രു വി​ദ്യാ​ല​യം. ന​വീ​ക​രി​ച്ച മു​ത്താ​ന ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും കൗ​തു​ക​മാ​കു​ന്ന​ത്. ന​വീ​ക​രി​ച്ച പ്രീ​പ്രൈ​മ​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വി.​ജോ​യി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക ബി​റി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന് കു​ട്ടി​ക​ള്‍ ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ലെ ഭൗ​തി​ക നി​ല​വാ​രം ഉ​യ​ര്‍​ന്നു​വെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യും ചേ​ര്‍​ന്ന് സ്റ്റാ​ഴ്സ് പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ളി​ലെ പ്രീ​പ്രൈ​മ​റി കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ള്‍​ക്കാ​യി മ​നോ​ഹ​ര​മാ​യ പാ​ര്‍​ക്ക് ത​യാ​റാ​ക്കു​ക​യും ചെ​യ്ത​ത്.
ക​ളി​വ​ള്ള​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് പ്രീ​പ്രൈ​മ​റി കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. ക്ലാ​സ്‌ മു​റി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി​പ്രോ​ജ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.​കെ​ട്ടി​ട​ത്തെ രൂ​പ​മാ​റ്റം വ​രു​ത്തി ചി​ത്ര​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ആ​ര്‍​ട്ടി​സ്റ്റ് ക​ണ്ണ​നെ എം​എ​ല്‍​എ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​മോ​ഹ​ന​ദാ​സ്, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.