വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക് ഇ​ന്ന്
Thursday, November 24, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്ര ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​കൊ​ടി​യേ​റി 20 ന് ​സ​മാ​പി​ച്ച ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക കൊ​ടി​യി​റ​ക്ക് ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് കൊ​ടി​യി​റ​ക്ക്. രാ​വി​ലെ 6.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് ബാ​ൻ​ഡ് മേ​ള​ത്തി​ന് പി​ന്നി​ലാ​യി വി​ശു​ദ്ധ​കു​രി​ശ്, ദീ​പം, ദൂ​പം, ബൈ​ബി​ൾ, മു​ത്തു​ക്കു​ട, പേ​പ്പ​ൽ പ​താ​ക എ​ന്നി​വ വ​ഹി​ച്ചു​കൊ​ണ്ടു നീ​ങ്ങു​ന്ന ബാ​ലി​ക​മാ​രും മാ​ലാ​ഖ​വേ​ഷം ധ​രി​ച്ച കു​ഞ്ഞു​ങ്ങ​ളും ക​ണ്ണി​ക​ളാ​കു​ന്ന പ്ര​ദ​ക്ഷി​ണം പ്ര​ത്യേ​ക വേ​ദി​യി​ലെ​ത്തു​ന്പോ​ൾ ക്രി​സ്തു​രാ​ജ​ത്വ സ്തു​തി​ഗീ​ത​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ഗോ​മ​സ് കൊ​ടി​യി​റ​ക്കും.
1942-ൽ ​തു​ട​ങ്ങി​യ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന്‍റെ എ​ണ്‍​പ​ത്തി​ഒ​ന്നാം കൊ​ടി​യി​റ​ക്കാ​ണ് ഇ​ന്ന് ന​ട​ക്കു​ക. വെ​ട്ടു​കാ​ടി​ൽ നി​ന്നും സ​ന്യാ​സ​ജീ​വി​തം സ്വീ​ക​രി​ച്ച​വ​രു​ടെ സ്മ​ര​ണാ​ർ​ഥമാ​ണ് ഇ​ന്ന് ദി​വ്യ​ബ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​ത്.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും തി​രു​നാ​ൾ ക​മ്മി​റ്റി​യു​ടെ​യും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് തീ​ർ​ഥാ​ട​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ട​വ​ക ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​യി​ര​ത്തി​ല​ധി​കം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യ​ചോ​റൂ​ട്ടും, പ​തി​നാ​യി​ര​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ യ​ജ്ഞ​വും ഈ​വ​ർ​ഷം ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.