ക​ലാ​കി​രീ​ട​ത്തി​നാ​യി ക​ടു​ത്ത പോ​രാ​ട്ടം
Thursday, November 24, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ഴാ​ന്‍ ഒ​രു പ​ക​ല്‍ മാ​ത്രം ശേ​ഷി​ക്കെ ക​ലാ​കിരീ​ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്തും നോ​ര്‍​ത്തും ത​മ്മി​ല്‍ ക​ടു​ത്ത പോ​രാ​ട്ടം തു​ട​രു​ന്നു. ലീ​ഡ് നി​ല മാ​റി മ​റി​ഞ്ഞ മൂ​ന്നാ ദി​ന​ത്തി​ല്‍ ഒ​ടു​വി​ല്‍ ഫ​ലം ല​ഭി​ക്കു​മ്പോ​ള്‍ 558 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ല്‍. 521 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ക​ടു​ത്ത പോ​രാ​ട്ടം തു​ട​രു​ന്നു. 508 പോ​യി​നു​മാ​യി കി​ളി​മാ​നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 455 പോ​യി​ന്‍റു​മാ​യി നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​യും 426 പോ​യി​ന്‍റു​മാ​യി ആ​റ്റി​ങ്ങ​ല്‍ ഉ​പ​ജി​ല്ല​യും യ​ഥാ​ക്ര​മം നാ​ലു അ​ഞ്ചും സ്ഥാ​ന​ത്തു​ള്ള​ത്.
സ്കൂ​ളു​ക​ളി​ല്‍ വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഇ​എം ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് 178 പോ​യി​ന്‍റു​മാ​യി മൂ​ന്നാം ദി​വ​സ​വും മു​ന്നേ​റ്റം തു​ട​രു​ന്നു. 148 പോ​യി​ന്‍റ് നേ​ടി​യ ആ​റ്റി​ങ്ങ​ല്‍ ക​ടു​വാ​യി​ല്‍ കെ​ടി​സി​ടി ഇ​എം എ​ച്ച്എ​സ്എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
ബാ​ല​രാ​മ​പു​രം നെ​ല്ലി​മൂ​ട് ന്യൂ​എ​ച്ച്എ​സ്എ​സാ​ണ് 129 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 121 പോ​യി​ന്‍റു​മാ​യി കോ​ട്ട​ണ്‍​ഹി​ല്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.
ലാ​സ്യ​ഭം​ഗി നി​റ​ച്ച മോ​ഹി​നി​യാ​ട്ട​വും ന​ട​ന​ചാ​തു​രി​യാ​ര്‍​ന്ന കേ​ര​ള ന​ട​ന​വും നാ​ടോ​ടി​ത്ത​നി​മ​യി​ല്‍ ച​ടു​ല​മാ​യ നാ​ടോ​ടി​നൃ​ത്ത​വും സം​ഘ​നൃ​ത്ത​വും മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ അ​ര​ങ്ങി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. അ​തേ​സ​മ​യം മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്ന​ത് ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. അ​പ്പീ​ല്‍ പ്ര​ള​യ​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍ വൈ​കാ​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
മൂ​ന്നു ദി​വ​സ​മാ​യി ത​ല​സ്ഥാ​ന​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ന് സ​മാ​പി​ക്കും. പ​രി​ച​മു​ട്ട്, മാ​ര്‍​ഗം​ക​ളി, ച​വി​ട്ടു​നാ​ട​കം, നാ​ട​കം, ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ മോ​ണോ​ആ​ക്ട്, മി​മി​ക്രി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ പ്ര​ധാ​ന വേ​ദി​യാ​യ കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.