ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ ശാ​സ്ത്ര​മേ​ള
Friday, November 25, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : കവടിയാർ ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ 44-ാമ​ത് ശാ​സ്ത്ര​മേ​ള "ടെ​ക് വി​സ്താ​ര' കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് മേ‌​ധാ​വി ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മെ​ഗാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹി​കം, സാ​ങ്കേ​തി​കം, സാ​ഹി​ത്യം, കാ​യി​കം, സം​ഗീ​തം മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ്റ്റി​ൽ മോ​ഡ​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ൽ, ഓ​ൺ ദി ​സ്പോ​ട്ട്, പ്രോ​ജ​ക്ട് എ​ന്നി ഇ​ന​ങ്ങ​ളി​ലാ​യി നാ​ല്പ​തോ​ളം റൂ​മു​ക​ളി​ലാ​ണ് മേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ, സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ടി​ന്‍റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യാ ജേ​ക്ക​ബ് കോ​ശി, ആ​നി ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.