ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്: ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Friday, November 25, 2022 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും കു​റ​വു കാ​ര​ണം ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. കൊ​റോ​ണ കാ​ല​ത്തി​നു മു​ൻ​പ് 42 ഷെ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ആ​ര്യ​നാ​ട് ഇ​പ്പോ​ൾ 25 ഷെ​ഡ്യൂ​ളു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ 21 എ​ണ്ണം മാ​ത്ര​മേ ദി​വ​സേ​ന സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളു.
59 ക​ണ്ട​ക്ട​ർ​മാ​രും 59 ഡ്രൈ​വ​ർ​മാ​രും വേ​ണ്ടി​ട​ത്ത് 41 ക​ണ്ട​ക്ട​ർ​മാ​രും 41 ഡ്രൈ​വ​ർ​മാ​രും മാ​ത്ര​മേ​യു​ള്ളൂ. ദി​വ​സേ​ന ര​ണ്ടു​പേ​രെ​ങ്കി​ലും ലീ​വ് എ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​മ്പോ​ഴാ​ണ് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് വേ​ണ്ടി ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും പ​മ്പ​യി​ലേ​ക്കും ഓ​ച്ചി​റ​യി​ലേ​ക്കും അ​യ​യ്ക്ക​ണ​മെ​ന്ന് ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നും നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്.