ഇക്കണോമിക്സ് ഫോറം
Friday, November 25, 2022 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : ഗ​വ കോ​ള​ജ് സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇക്ക​ണോമി​ക്സ് ഫോ​റം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൽ. അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പി.​ജെ. ക്രി​സ്റ്റ​ബെ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി സി​ബി ന​ടു​വി​ല​ക്ക​ണ്ടി, എ​ക്ക​ണോ​മി​ക്സ് ഫോ​റം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ശ്ര​ദ്ധ, ക​ൺ​വീ​ന​ർ എ.​എ​സ്. ആ​തി​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ 2022 സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ൽ ജേ​താ​ക്ക​ളു​ടെ സം​ഭ​വ​ന​ക​ളെ​പ്പ​റ്റി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഫ​ൺ ആ​ൻ​ഡ്
ഫീ​റ്റ് ഫു​ഡ്
ഫെ​സ്റ്റ് ഇന്ന്

തി​രു​വ​ന​ന്ത​പു​രം : അ​ശ​ര​ണ​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ഫ​ൺ ആ​ൻ​ഡ് ഫീ​റ്റ് ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് ഭ​ക്ഷ്യ​മേ​ള. അ​തോ​ടൊ​പ്പം വി​വി​ധ​ത​ര​ത്തി​ലു​ള്ള ഗെ​യിം​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഉ​പ​ദേ​ഷ്ടാ​വ് സി​സ്റ്റ​ർ മേ​രി സ്റ്റീ​ഫ​ൻ ഡി​എം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്രി​സ്മ​സ്
ആ​ഗ​മ​നോ​ത്സ​വം

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം സി​എ​സ്ഐ ര​ക്ഷാ​പു​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ക്രി​സ്മ​സ് ആ​ഗ​മ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. റ​വ. കു​രി​ശ്മു​ട്ടം കെ. ​സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. എ​ൽ.​ജെ. സാം​ജീ​സ്, റ​വ. അ​നൂ​പ് സാം, ​റ​വ. അ​നീ​ഷ് എ​ൽ. സു​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.