മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്
Friday, November 25, 2022 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്ന വ​യ​നാ​ട് ബ​സ് ഇ​നി​മു​ത​ൽ നെ​ടു​മ​ങ്ങാ​ട് പാ​ലോ​ട് വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കും. തി​രു​വ​ന​ന്ത​പു​രം മാ​ന​ന്ത​വാ​ടി ഗ്രീ​ൻ​ഫീ​ൽ​ഡ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്നും പേ​രി​ട്ട ബ​സ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി. ര​ണ്ടു ദി​വ​സ​ത്തെ ടൂ​ർ പാ​ക്കേ​ജ് ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ണ് പു​തി​യ സ​ർ​വീ​സ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്, പാ​ലോ​ട്, തെ​ന്മ​ല, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ​ള​ളി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, താ​മ​ര​ശേ​രി, അ​ടി​വാ​രം, ക​ൽ​പ്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ വ​ഴി​യാ​ണ് യാ​ത്ര. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​ല​ർ​ച്ചെ നാ​ലി​നു ബ​സ് പു​റ​പ്പെ​ടും. തി​രി​കെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ 4.50 പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 7.55 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക് 0472 2812235