പട്ടം സെന്‍റ് മേരീസ് സ്കൂളിൽ "മേ​ധ ക്വി​സ് 2കെ22' ​സ​മാ​പി​ച്ചു
Friday, November 25, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നൂ​റു​ൾ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "മേ​ധ ക്വി​സ് 2കെ22' ​സ​മാ​പി​ച്ചു. ക്വി​സ് മാ​സ്റ്റ​ർ ജി.​എ​സ് പ്ര​ദീ​പ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നൂ​റു​ൾ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്രോ. ​ചാ​ൻ​സി​ല​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രാ​ജ​ധാ​നി ഗ്രൂ​പ്പ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ബി​ജു ര​മേ​ശ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ എ. ​ദേ​വ​ദ​ർ​ശ​ൻ (സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ്, തി​രു​വ​ന​ന്ത​പു​രം), എ​സ്.​എ​ൽ. ശ്രീ​ല​വ്യ (ഗ​വ. എ​ച്ച്എ​സ്എ​സ് വെ​ള്ള​നാ​ട്), എ​സ്.​കെ. സി​ദ്ധാ​ർ​ഥ (സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സ്എ​സ്, പ​ട്ടം) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കാ​റ്റ​ഗ​റി ര​ണ്ടി​ൽ വൈ​ഷ്ണ​വി ബി. ​നാ​യ​ർ (സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സ്എ​സ്, പ​ട്ടം), അ​ക്ഷ​യ പ്ര​ദീ​പ് (ഗ​വ. ജി​എ​ച്ച്എ​സ്എ​സ് കോ​ട്ട​ൺ​ഹി​ൽ), ഡി. ​ദ​ർ​ശ​ന (ല​യോ​ള സ്കൂ​ൾ, ശ്രീ​കാ​ര്യം) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​റ്റ​ഗ​റി മൂ​ന്നി​ൽ വി.​ജെ. അ​ശ്വി​ൻ (ജി​എ​ച്ച്എ​സ്എ​സ് വെ​ഞ്ഞാ​റ​മൂ​ട്), എ.​എം. അ​മ​ൽ (ജി​എം​പി എ​ച്ച്എ​സ്എ​സ്, ആ​റ്റി​ങ്ങ​ൽ), എ​സ്.​എ​സ്. സൗ​ര​വ് (ജി​എ​ച്ച്എ​സ്എ​സ് വെ​ഞ്ഞാ​റ​മൂ​ട്) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച അ​ൺ എ​യ്ഡ​ഡ് സ്കൂ​ളി​ലു​ള്ള അ​വാ​ർ​ഡ് ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഹോം ​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ൽ​എം​എ​സ് യു​പി​എ​സ് പ​ര​ശു​വ​യ്ക്ക​ലും ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ഗ​വ. എ​ൽ​പി​എ​സ് പേ​രൂ​ർ​ക്ക​ട​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കാ​റ്റ​ഗ​റി ര​ണ്ടി​ൽ അ​ൺ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ ഹോ​ളി എ​യ്ഞ്ച​ൽ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ട്ടം, ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട്ട​ൺ​ഹി​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ക്വി​സ് മാ​സ്റ്റ​ർ സി​ബി​ൻ ആ​ന്‍റ​ണി​യാ​ണ് "മേ​ധ ക്വി​സ് 2കെ22' ​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.