റവന്യൂ ജില്ലാ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴും
Friday, November 25, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം
സൗ​ത്ത് കി​രീ​ട​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നാ​ല് രാ​പ്പ​ക​ലു​ക​ള്‍ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ കൗ​മാ​ര ക​ല​യു​ടെ ഉ​ത്സ​വ​വേ​ദി​യാ​ക്കി​യ റ​വ​ന്യൂ ജി​ല്ലാ സ്ക​ളൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല​വീ​ഴും. നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വേ​ദി​യി​ല്‍ മ​ത്സ​രാ​വേ​ശം നി​റ​ഞ്ഞ​പ്പോ​ള്‍ ക​ലാ​കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടാ​ന്‍ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല കു​തി​ക്കു​ക​യാ​ണ്. 668 പോ​യി​ന്‍റു​മാ​യാ​ണ് സൗ​ത്തി​ന്‍റെ കു​തി​പ്പ്.
625 പോ​യി​ന്‍റു​മാ​യി ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ഉ​പ​ജി​ല്ല തൊ​ട്ടു​പി​ന്നി​ലു​ണ്ട്. അ​ട്ട​മ​റി​യി​ലൂ​ടെ ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​ന്‍ 607 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കി​ളി​മാ​നൂ​ര്‍ ഉ​പ​ജി​ല്ല​യും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് വേ​ദി​ക​ളി​ല്‍ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 527 പോ​യി​ന്‍റു വീ​തം നേ​ടി​യ ആ​റ്റി​ങ്ങ​ലും നെ​ടു​മ​ങ്ങാ​ടും നാ​ലാം സ്ഥാ​ന​ത്ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി വൈ​കി​യും തു​ട​രു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ​യോ​ടെ മാ​ത്ര​മേ ക​ലാ​കി​രീ​ടം ആ​ര്‍​ക്കെ​ന്ന് അ​റി​യാ​നാ​കൂ.
സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 223 പോ​യി​ന്‍റു​മാ​യി വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഇ​എം ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് മി​ക​ച്ച മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.
174 പോ​യി​ന്‍റ് നേ​ടി​യ ക​ടു​വ​യി​ല്‍ കെ​ടി​സി​ടി ഇ​എം എ​ച്ച്എ​സ്എ​സാ​ണ് സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാ​മ​ത്. 158 പോ​യി​ന്‍റു​മാ​യി കി​ളി​മാ​നൂ​ര്‍ ആ​ര്‍​ആ​ര്‍​വി ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തും കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ.​ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് 151 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്. 143 പോ​യി​ന്‍റു നേ​ടി​യ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള​ത്.
ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ മോ​ണോ ആ​ക്ടും മി​മി​ക്രി​യി​ലും ഇ​ന്ന​ലെ കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ങ്ങ​ളും ക​ലോ​ത്സ​വ​ത്തി​ല്‍ ആ​വേ​ശം നി​റ​ച്ചു. പ്ര​ധാ​ന വേ​ദി​യാ​യ കോ​ട്ട​ണ്‍​ഹി​ല്‍ സ്കൂ​ളി​ല്‍ ന​ട​ന്ന മാ​ര്‍​ഗം ക​ളി​ക്കും ച​വി​ട്ടും​നാ​ട​ക​ത്തി​നും കാ​ണി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് കാ​ണാ​നാ​യ​ത്.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. ച​ല​ച്ചി​ത്ര​താ​രം അ​വ​ന്തി​ക മോ​ഹ​ന്‍ ക​ലോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.