ക​ലാ​കി​രീ​ടം തി​രു​വ​ന​ന്ത​പു​രം സൗ​ത്തി​ന്
Sunday, November 27, 2022 4:15 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​ക്കാ​ലം ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ക​ല​യു​ടെ ഉ​ത്സ​വ വേ​ദി​യാ​ക്കി​യ ജി​ല്ലാ സ്കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല ഓ​വ​റാ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്നി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​നെ മൂ​ന്നാം ദി​ന​ത്തി​ല്‍ മ​റി​ക​ട​ന്നാ​ണ് സൗ​ത്ത് ചാ​മ്പ്യ​ന്മാ​രാ​യ​ത്. തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ര​ണ്ടാം സ്ഥാ​ന​വും കി​ളി​മാ​നൂ​ര്‍ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

837 പോ​യി​ന്‍റു നേ​ടി​യാ​ണ് സൗ​ത്ത് കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. 786 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും 784 പോ​യി​ന്‍റു​മാ​യി കി​ളി​മാ​നൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. 703 പോ​യി​ന്‍റ് നേ​ടി​യ ആ​റ്റി​ങ്ങ​ല്‍ ഉ​പ​ജി​ല്ല​യാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.

670 പോ​യി​ന്‍റ് നേ​ടി​യ നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.276 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ജി​എ​ച്ച്എ​സ്എ​സ് ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റു നേ​ടി​യ സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 209 പോ​യി​ന്‍റു നേ​ടി​യ ക​ടു​വ​യി​ല്‍ കെ​ടി​സി​ടി ഇ​എം എ​ച്ച്എ​സ്എ​സ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 181 പോ​യി​ന്‍റ് നേ​ടി​യ കോ​ട്ട​ൺ​ഹി​ൽ ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. 178 പോ​യി​ന്‍റു​മാ​യി പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളാ​ണ് നാ​ലാം സ്ഥാ​ന​ത്തു​ള്ള​ത്. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും സൗ​ത്ത് ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

308, 385 പോ​യി​ന്‍റു​മാ​യാ​ണ് സൗ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 289 പോ​യി​ന്‍റു നേ​ടി​യ കി​ളി​മാ​നൂ​രാ​ണ് ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. 284 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് മൂ​ന്നാ​മ​തു​മെ​ത്തി.ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 364 പോ​യി​ന്‍റു നേ​ടി നോ​ര്‍​ത്ത് ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ള്‍ 341 പോ​യി​ന്‍റോ​ടെ കി​ളി​മാ​നൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ല്‍ 157 പോ​യി​ന്‍റു​മാ​യി ആ​റ്റി​ങ്ങ​ല്‍ ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 154 പോ​യി​ന്‍റ് നേ​ടി​യ കി​ളി​മാ​നൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തും 144 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

യു​പി വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ല്‍ 93 പോ​യി​ന്‍റു​ക​ള്‍ വീ​തം നേ​ടി​യ ക​ണി​യാ​പു​രം, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്, നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​ക​ള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.യു​പി വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ 68 പോ​യി​ന്‍റു വീ​തം നേ​ടി​യ ആ​റ്റി​ങ്ങ​ലും കി​ളി​മാ​നൂ​രും ഒ​ന്നാം സ്ഥാ​നം പങ്കിട്ടു.​

64 പോ​യി​ന്‍റ് നേ​ടി​യ കി​ളി​മാ​നൂ​രാ​ണ് രണ്ടാം സ്ഥാ​ന​ത്ത്.എ​ച്ച്എ​സ് വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ല്‍ 81 പോ​യി​ന്‍റു​ക​ള്‍ വീ​തം സ്വ​ന്ത​മാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തും സൗ​ത്തും ഒ​ന്നാം സ്ഥാനം പങ്കിട്ടു. 80 പോ​യി​ന്‍റ് നേ​ടി​യ കി​ളി​മാ​നൂ​രാ​ണ് രണ്ടാം സ്ഥാ​ന​ത്ത്.

എ​ച്ച്എ​സ് വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ 89 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഒ​ന്നാ​മ​തെ​ത്തി. 84 പോ​യി​ന്‍റു​മാ​യി ക​ണി​യാ​പു​രം ര​ണ്ടാം സ്ഥാ​ന​ത്തും 81 പോ​യി​ന്‍റു​മാ​യി കി​ളി​മാ​നൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മെത്തി.

​പ്ര​ധാ​ന വേ​ദി​യാ​യ കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര താ​രം അ​വ​ന്തി​ക മോ​ഹ​ന്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.