കാ​ണി​ക്ക​വ​ഞ്ചി കു​ത്തിത്തുറ​ന്ന് മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, November 27, 2022 4:17 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ലെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .ഇ​രി​ഞ്ച​യം വേ​ട്ട​മ്പ​ള്ളി കി​ഴ​ക്കും​ക​ര​വീ​ട്ടി​ൽ ര​ഞ്ജി​ത് (20) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ങ്കാ​വ് ശ്രീ​ധ​ർ​മ്മ ക്ഷേ​ത്രം, മൂ​ഴി മ​ണ്ണ​യി​ൽ ദേ​വീ​ക്ഷേ​ത്രം , കൈ​പ്പ​ള്ളി ത​മ്പു​രാ​ൻ ക്ഷേ​ത്രം , തി​രി​ച്ചി​റ്റൂ​ർ ശി​വ​ക്ഷേ​ത്രം, താ​ന്നി​മൂ​ട് തി​രി​ച്ചി​ട്ട​പ്പാ​റ ഹ​നു​മാ​ൻ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ,ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ ശ്രീ​നാ​ഥ്, കെ.​ആ​ർ. സൂ​ര്യ , റോ​ജോ​മോ​ൻ, സി​പി​ഒ​മാ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.