നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കു​ടും​ബ​കോ​ട​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 27, 2022 4:17 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കു​ടും​ബ​കോ​ട​തി​ക​ള്‍ പൊ​തു​വേ സൂ​ക്ഷ്മ സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള​വ​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി. നെ​യ്യാ​റ്റി​ൻ​ക​ര കു​ടും​ബ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ര​വ​ധി മ​ഹ​ത്താ​യ സാ​മൂ​ഹ്യ​ന​വോ​ഥാ​ന​ങ്ങ​ളു​ടെ ഈ​റ്റി​ല്ല​മാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യെ വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം കു​ടും​ബ​കോ​ട​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ​യെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ബാ​ര്‍ അ​സോ​സി​യേ​ഷ​നെ​യും അ​ഭി​ന​ന്ദി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കു​ടും​ബ​കോ​ട​തി തു​ട​ങ്ങു​ന്ന​തി​ന് മ​ന്ത്രി​സ​ഭ ത​ത്വ​ത്തി​ൽ നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ട​തി തു​ട​ങ്ങു​ന്ന​തി​ന് ത​ത്കാ​ല​ത്തേ​ക്ക് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന ഹാ​ൾ വി​ട്ട് ന​ൽ​കി. ഈ ​സ്ഥ​ലം ജി​ല്ലാ ജ​ഡ്ജി കെ. ​ബാ​ബു സ​ന്ദ​ർ​ശി​ച്ച് സ്ഥ​ല സൗ​ക​ര്യ​ത്തി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തിഹൈ​ക്കോ​ട​തി​ക്കും സ​ർ​ക്കാ​രി​നും അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പു​തി​യ കു​ടും​ബ കോ​ട​തി​യി​ൽ 21 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി.

ഒ​രു ജ​ഡ്ജ്, കൗ​ൺ​സ​ല​ർ, ശി​ര​സ്ത​ദാ​ർ അ​ട​ക്ക​മു​ള്ള 21 ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്നു.​ഡി​സ്ട്രി​ക് സെ​ഷ​ന്‍ ജ​ഡ്ജി പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, എം​എ​സി​ടി ജി​ല്ലാ ജ​ഡ്ജി ആ​ർ.​വി​നാ​യ​ക് റാ​വു, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​വേ​ലാ​യു​ധ​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി പി.​സി. പ്ര​താ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.