ഇ​ന്തോ-​റ​ഷ്യ​ൻ ട്രാ​വ​ൽ ഫെ​യ​ർ
Sunday, November 27, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പു​മാ​യും ഇ​ന്ത്യ​യി​ലെ റ​ഷ്യ​ൻ എം​ബ​സി​യു​മാ​യും സ​ഹ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ റ​ഷ്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സു​ലേ​റ്റും റ​ഷ്യ​ൻ ഹൗ​സും സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്തോ-​റ​ഷ്യ​ൻ ട്രാ​വ​ൽ ഫെ​യ​ർ 30, ഡി​സം​ബ​ർ ഒ​ന്നി​നു​മാ​യി ന​ട​ക്കും. കേ​ര​ള​ത്തി​ലേ​ക്ക് റ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ട്രാ​വ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ റ​ഷ്യ​യി​ൽ നി​ന്നു​ള്ള ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​യി കേ​ര​ള ടൂ​റി​സം പ്ര​ത്യേ​ക പ്ര​സ​ന്‍റേ​ഷ​ൻ ന​ട​ത്തും. 30ന് ​കാ​ർ​മ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​മാ​യും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​യും ച​ർ​ച്ച ന​ട​ക്കും. വൈ​കു​ന്നേ​രം ക​വ​ടി​യാ​ർ ഉ​ദ​യാ പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ട്രാ​വ​ൽ​ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. മോ​സ്കോ സി​റ്റി ഗ​വ​ണ്‍​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, ചെ​ന്നൈ​യി​ലെ റ​ഷ്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഒ​ലേ​ഗ് അ​വ്ദേ​വ്, ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.