ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​കാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചു
Sunday, November 27, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ആ​ർ​ഡി​എ​ഐ ജ​നു​വ​രി 2023ൽ ​ന​ട​പ്പി​ലാ​ക്കു​ന്ന ഭീ​മാ​സു​ഗം പ​ദ്ധ​തി മു​ഖേ​ന ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​മാ​രു​ടെ ക​മ്മീ​ഷ​ൻ ഇ​ല്ലാ​താ​കു​ന്ന നീ​ക്ക​ത്തി​നു എ​തി​രെ ഓ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. കു​റ​ഞ്ഞ ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യാ​ണ് 40 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​മ്മീ​ഷ​ൻ വെ​ട്ടി​ക്കു​റ​ക്കു​വാ​നും ഏ​ജ​ന്‍റു​മാ​രെ ഇ​ല്ലാ​താ​ക്കു​വാ​നും സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഐ​ആ​ർ​എ​ഡി​ഐ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ലാ ആ​സ്ഥ​ന​ത്തു​മു​ള്ള പോ​സ്റ്റാ​ഫീ​സി​ൽ ഒ​രു ല​ക്ഷം ക​ത്ത് അ​യ​യ്ക്കാ​ൻ സ​മ​രം ന​ട​ന്ന​ത്.തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​വ​ശം എ​ഐ​ജി​ഐ​എ​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മ​രം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഗ​ണേ​ഷ് വ​ഴു​ത​ക്കാ​ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.