നൂ​റ് ക​ണ്ഠ​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ നാ​ദ​മാ​യി ഹ​രി​വ​രാ​സ​നം
Sunday, November 27, 2022 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഹ​രി​വ​രാ​സ​നം വി​ശ്വ​മോ​ഹ​നം കീ​ർ​ത്ത​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല ക​ലാ​സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 100 പേ​ർ ഒ​ന്നി​ച്ച് ഹ​രി​വ​രാ​സ​നം ആ​ല​പി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് ക​ണ്ഠ​ൻ ശാ​സ്ത ക്ഷേ​ത്ര മൈ​താ​നി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി.​മു​ഖ്യാ​തി​ഥി​ക​ളാ​യ ആ​ദി​ത്യ​വ​ർ​മ്മ (തി​രു​വി​താം​കൂ​ർ കൊ​ട്ടാ​രം) ശ​ശി​കു​മാ​ര​വ​ർ​മ്മ ( പ​ന്ത​ളം കൊ​ട്ടാ​രം) എ​ന്നി​വ​രെ പൂ​ർ​ണ​കും​ഭം ന​ൽ​കി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ ജീ​വ​ക​ല സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. നി​സാ​ർ, പി.​മ​ധു, കെ.​ബി​നു​കു​മാ​ർ, മ​നു കി​ച്ചു, വി.​ജി.​സ​ജി, പ്ര​ദി​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജീ​വ​ക​ല​യി​ൽ നി​ന്ന് ശ​ബ​രി​മ​ല സ​ന്നി​ധി​യി​ൽ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ച​വ​രു​ടെ തി​രു​വാ​തി​ര ന​ട​നം ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സീ ​കേ​ര​ള സ​രി​ഗ​മ​പ വി​ജ​യി അ​വ​നി ന​യി​ച്ച ഭ​ക്തി​ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ന്നു.ബ​ലി​കു​ടീ​ര​ങ്ങ​ൾ ഗാ​നം 60 വ​ർ​ഷ​മാ​യ​പ്പോ​ൾ 60 ഗാ​യ​ക​രെ അ​ണി​നി​ര​ത്തി ജീ​വ​ക​ല സം​ഘ​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു.