റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ യോ​ഗം
Sunday, November 27, 2022 11:25 PM IST
പാ​ലോ​ട് : പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പാ​ലോ​ട് സി​ഐ പി.​ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. മ​നു , പാ​ലോ​ട് എ​എ​സ്ഐ അ​ൽ അ​മാ​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ കി​ര​ൺ,റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജെ. മ​ണി​ക​ണ്ഠ കു​മാ​ർ(​കു​റു​പു​ഴ റ​സി​ഡ​ന്‍റ്സ് ​അ​സോ​സി​യേ​ഷ​ൻ), രാ​ജീ​വ​ൻ (പി​ആ​ർ​എ)കെ. ​ച​ന്ദ്ര​ൻ നാ​യ​ർ (പാ​ലോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ​യും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും അ​വ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്താ​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​വാ​നു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: ക​ള്ള​ക്കേ​സ് ന​ല്‍​കി വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​തു​മാ​ര്‍​ക്ക​റ്റ് പൂ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വ​ട്ടി​യൂ​ര്‍​ക്കാ​വ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ബു​ജാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഐ.​എം. പാ​ര്‍​വ്വ​തി, ഒ.​എ ഷാ​ഹു​ല്‍​ഹ​മീ​ദ്, എ​ന്‍. സു​ധീ​ന്ദ്ര​ന്‍, പി.​എ​ന്‍. മ​ധു, സി.​എ​സ്. ര​തീ​ഷ്, എ. ​അ​നി​ല്‍​കു​മാ​ര്‍, എ. ​ബാ​ബു, പി.​ബി. ര​മാ​പു​ത്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.