ഫി​സി​യോ​തെ​റാ​പ്പി​സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, November 27, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ഫി​സി​യോ​തെ​റാ​പ്പി ന​ൽ​കു​ന്ന​തി​നാ​യി ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ൽ അ​ബു​ദാ​ബി കെ​എം​സി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രി​സം എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന തെ​റാ​പ്പി സെ​ന്‍റ​ർ നാ​ളെ രാ​വി​ലെ 11:30ന് ​പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ൻ​ഫ്ര എം​ഡി സ​ന്തോ​ഷ് കോ​ശി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ക്കും. ഭി​ന്ന​ശേ​ഷി തൊ​ഴി​ല്‍ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ ഒ​രു​ക്കു​ന്ന യൂ​ണി​വേ​ഴ്സ​ല്‍ എം​പ​വ​ര്‍​മെ​ന്‍റ് സെ​ന്‍റ​ര്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തെ​റാ​പ്പി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ഫി​സി​യോ​തെ​റാ​പ്പി​ക്ക് പു​റ​മേ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സ്വ​ഭാ​വ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സൈ​ക്കോ​തെ​റാ​പ്പി,ബി​ഹേ​വി​യ​ര്‍ തെ​റാ​പ്പി, സെ​ന്‍​സ​റി ഇം​പ്രൂ​വ്മെ​ന്‍റ്, ഭാ​വ​നാ ശേ​ഷി എ​ന്നി​വ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി വെ​ര്‍​ച്വ​ല്‍ തെ​റാ​പ്പി, ഒ​രു കു​ട്ടി​യി​ലു​ള്ള ശാ​രീ​രി​ക കു​റ​വ് ക​ണ്ടെ​ത്തി ആ ​പ്ര​ത്യേ​ക ഭാ​ഗ​ത്തെ ഉ​ത്തേ​ജി​പ്പി​ച്ച് കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി, സം​സാ​ര​ത്തി​ല്‍ കു​റ​വു​ക​ള്‍ വ​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ ന്യൂ​ന​ത​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തി വാ​ക്കു​ക​ള്‍ ശ​രി​യാ​യി ഉ​ച്ച​രി​ക്കു​വാ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി സ്പീ​ച്ച് ആ​ൻ​ഡ് ഓ​ഡി​യോ തെ​റാ​പ്പി, സെ​ന്‍​സ​റി ഓ​ര്‍​ഗ​ന്‍​സി​നെ ഉ​ത്തേ​ജി​പ്പി​ച്ച് കു​റ​വു​ക​ള്‍ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി സെ​ന്‍​സ​റി തെ​റാ​പ്പി എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തെ​റാ​പ്പി സെ​ന്‍റ​റി​ല്‍ വി​ദ​ഗ്ദ്ധ​രാ​യ ഫാ​ക്ക​ല്‍​റ്റി​ക​ളു​ടെ മു​ഴു​വ​ന്‍ സ​മ​യ സേ​വ​ന​വും ല​ഭ്യ​മാ​ണ്.