രാ​ജ്യ​സ​മാ​ചാ​രം : 175-ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Sunday, November 27, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ല​യാ​ള​ത്തി​ൽ പ്ര​ഥ​മ വാ​ർ​ത്താ​പ​ത്ര​മാ​യ രാ​ജ്യ​സ​മാ​ചാ​രം പ്ര​സി​ദ്ധീ ക​രി​ച്ച​തി​ന്‍റെ 175-ാം വാ​ർ​ഷി​കാ​ച​ര​ണം ജൂ​ബി​ലി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക പ​ത്ര​പ്ര​വ​ർ​ത്ത​നം എ​ല്ലാ സാ​ങ്കേ​തി​ക മി​ക​വു​ക​ളോ​ടും കൂ​ടി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ആ​ദ്യം വെ​ളി​ച്ചം ക​ണ്ട രാ​ജ്യ​സ​മാ​ചാ​ര​ത്തേ​യും അ​തി​ന്‍റെ ശി​ല്പി ജ​ർ​മ്മ​ൻ​കാ​ര​നാ​യ ഡോ. ​ഹെ​ർ​മ്മ​ൻ ഗു​ണ്ട​ർ​ട്ടി​നെ​യും മ​ല​യാ​ള​ത്തി​നു മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മു​ൻ എം​പി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സെ​മി​നാ​ർ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​സ​മാ​ചാ​ര​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ഠ​ന​ങ്ങ​ളും പ്രോ​ഗ്രാ​മു​ക​ളും ഈ ​ജൂ​ബി​ലി വ​ർ​ഷ ത്തി​ൽ ക്ര​മീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷെ​വ.​ഡോ. കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, അ​ബ്ദു​ൾ ഗ​ഫൂ​ർ, പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, ഡോ. ​ബാ​ബു കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജെ​യിം​സ് വ​ർ​ഗീ​സ്, കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം, എ​ൻ. ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ സ​മാ​ചാ​ര​ത്തി​ന്‍റെ 42 ല​ക്ക​ങ്ങ​ളെ അ​ധി​ക​രി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.