സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം: ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടമെന്ന് പോലീസ്
Monday, November 28, 2022 11:28 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കോ​ടി​ക്ക​ടു​ത്ത് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വി​ഴി​ഞ്ഞം, ഫോ​ർ​ട്ട്, ക​ര​മ​ന സ്റ്റേ​ഷ​നു​ക​ളു​ടെ ജീ​പ്പും, മി​നി വാ​നും കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഇ​ന്ന​ലെ​യും മാ​റ്റാ​നാ​യി​ല്ല.​ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.​

ഫോ​റ​സി​ക് വി​ഭാ​ഗ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​വി​ഴി​ഞ്ഞം സ്റ്റേ​ഷ​ന്‍റെ​യും സി​ഐ ഓ​ഫീ​സി​ന്‍റെ​യും ജ​ന​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്ത സം​ഘം ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഗ്ലാ​സു​ക​ളും ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും കാ​ന്‍റീ​നും ത​ക​ർ​ത്തു. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ഷ​ണ കാ​മ​റ​ക​ളെ​ല്ലാം മ​റ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്ക് സ​മീ​പ​ത്തെ റോ​ഡ് വ​ള്ള​ങ്ങ​ൾ നി​ര​ത്തി മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ച​തി​നാ​ൽ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഴി​ഞ്ഞം ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ പ​ത്തി​നു​ശേ​ഷം ബ​സു​ക​ൾ ഓ​ടി​യെ​ങ്കി​ലും ദീ​ർ​ഘ ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല .