സ​മാ​ധാ​ന ച​ര്‍​ച്ച പ്ര​ഹ​സ​ന​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Monday, November 28, 2022 11:28 PM IST
പേ​രൂ​ര്‍​ക്ക​ട: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ വി​ഴി​ഞ്ഞം സ​മാ​ധാ​ന ച​ര്‍​ച്ച പ്ര​ഹ​സ​ന​മാ​യെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി.
അ​ദാ​നി​യു​ടെ കേ​സ് കോ​ട​തി​യി​ല്‍ വ​രു​ന്ന ത​ലേ​ദി​വ​സം ആ​ര്‍​ച്ച് ബി​ഷ​പ്പി​നെ​യും സ​ഹാ​യ മെ​ത്രാ​നെ​യും ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ്. പ്ര​കോ​പ​ന​മു​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​തെ വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഒ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വക​ക്ഷി​യോ​ഗം പ​രാ​ജ​യം: ബി​ജെ​പി

വി​ഴി​ഞ്ഞത്ത് കഴിഞ്ഞ ദിവസം ന​ട​ന്ന അ​ക്ര​മ​ണ​ സംഭവ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നലെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വക​ക്ഷി​യോ​ഗം പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. കേ​ന്ദ്ര, സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ളും ,ഹൈ​ക്കോ​ട​തി​യും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച തു​റ​മു​ഖ നി​ർ​മാ​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പദ്ധതി പൂ​ർ​ത്തി​യാ​ക്കാൻ മു​ഖ്യ​മ​ന്ത്രി നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ​രാ​ജേ​ഷ് അ​വ​ശ്യ​പ്പെ​ട്ടു.