മ​ല​യി​ൻ​കീ​ഴി​ലെ മെ​ത്ത നി​ർ​മാ​ണ ശാ​ല​യി​ൽ വ​ൻ തീ​പി​ടിത്തം
Monday, November 28, 2022 11:51 PM IST
കാ​ട്ടാ​ക്ക​ട : മെ​ത്ത നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം.
മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ അ​ന്തി​യൂ​ർ​ക്കോ​ണം മൂ​ങ്ങോ​ട് റോ​ഡി​ലാ​ണ് സം​ഭ​വം. രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യ്ക്കെ​ത്തി പ​ണി തു​ട​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ഞി കൂ​ട്ടി​യി​രി​ക്കു​ന്ന ഭാ​ഗ​ത്ത് തീ​പ​ർ​ന്ന​താ​യി ക​ണ്ടു. ഇ​തു​ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്കോ​ടി. തു​ട​ർ​ന്ന് തീ ​പ​ട​രു​ക​യും കെ​ട്ടി​ട​ത്തി​ന​ക​ത്തെ മു​ഴ​വ​ൻ പ​ഞ്ഞി​യും ക​ത്തി ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണ് തീ​കെ​ടു​ത്തി വ​ൻ ദു​ര​ന്ത​ത്തി​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഉ​ൾ​പ്പ​ടെ അഞ്ച് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന​ത്തെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ല്ലം ക​ത്തി ന​ശി​ച്ച​താ​യി ഉ​ട​മ ശ​ര​ത് പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു. തീ ​പ​ട​രു​ന്ന​തു ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.