പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, November 28, 2022 11:51 PM IST
കി​ളി​മാ​നൂ​ർ : സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വാ​മ​ന​പു​രം കു​റ്റം കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി (27) നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്നു ഒ​ളി​വി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്ന പ്ര​തി​യെ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നൂ​ജ്, എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, എ​സ്‌​സി​പി​ഒ ബി​നു മ​ഹേ​ഷ്, സി​പി​ഒ കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.