ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, November 28, 2022 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ര​ജ​നി​കാ​ന്ത് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ക​മ്മി​റ്റി​യു​ടെ​യും തേ​ജ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​മം ശാ​ന്തി​വി​ള ന്യൂ ​യു​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ര​ജ​നി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും തേ​ജ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​നു​മാ​യ ആ​ന്‍റോ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ക്രി​സ്ത്യ​ൻ ഗ്ലോ​സ്ബെ​ൽ ലി​റ്റ​റേ​ച്ച​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ സി.​ഐ. റോ​ബ​ർ​ട്ട് സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്ബി​ടി ക്ഷേ​മ സോ​ഷ്യ​ൽ സ​ർ​ക്കി​ൾ, മാ​താ വ​നി​താ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ആ​ന​ന്ദ​നി​ല​യം അ​നാ​ഥാ​ല​യം എ​ന്നീ സം​ഘ​ട​ന​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന ക​ർ​മ സോ​ഷ്യ​ൽ സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് കെ. ​മ​ഹാ​ദേ​വ​നെ ആ​ദ​രി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ​സ്. ശ്രീ​ക​ല, റോ​ബ​ർ​ട്ട് സാം ​എ​ന്നി​വ​രെ പൊ​ന്നാ​ട​യും അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.