കേ​ര​ള ബാ​ങ്ക് ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ ഇന്ന് പ​ണി​മു​ട​ക്കും
Monday, November 28, 2022 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ നാ​ലാം വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന് ബാ​ങ്കി​ലെ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ പ​ണി​മു​ട​ക്കും. പ​ഴ​യ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്ന​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കേ​ര​ള ബാ​ങ്ക് ഇ​ല്ലാ​താ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം.
കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്ക​ര​ണ സ​മ​യ​ത്ത് എ​ല്ലാ​വ​രു​ടേ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് സ​ർ​ക്കാ​രും ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റും ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ണ്‍ ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​വൈ. ജോ​സ്, സെ​ക്ര​ട്ട​റി കെ. ​ല​ക്ഷ്മ​ണ​ൻ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. സു​ന്ദ​രം​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് കേ​ര​ള ബാ​ങ്ക് ആ​സ്ഥാ​ന ഓ​ഫീ​സി​ന് മു​ന്നി​ൽ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തും. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.