കുറ്റി​ച്ച​ലി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് : നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Monday, November 28, 2022 11:51 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​യ​ൽ ഭാ​ഗ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​കു​ന്നു. പ്ലാ​ന്‍റ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് സ​മ​ര​സ​മി​തി. ജി​ല്ല​യി​ലെ അ​റ​വു ശാ​ല​ക​ളി​ൽ നി​ന്നു​ള്ള കോ​ഴി മാ​ലി​ന്യം സ്ഥ​ല​ത്ത് എ​ത്തി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യെ​ന്നാ​ണു വി​വ​രം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ടി​ല്ല. ഈ ​വി​വ​രം പ​ഞ്ചാ​യ​ത്ത് മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ആ​റു മാ​സം മു​ൻ​പേ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഐ​ക​ക​ണ്ഠ്യേ​ന പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഭൂ​മി നി​ര​പ്പാ​ക്കി തു​ട​ങ്ങി. വ​ന​ത്തോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഉ​ൾ​പ്പെ​ടെയുള്ളവ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് മ​ലി​നീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ലാ​ന്‍റ് നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി, പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ വി​ദേ​ശ ക​മ്പ​നി മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

ക​ള്ളി​യ​ൽ ഭാ​ഗ​ത്ത് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ നേ​ര​ത്തെ​യും നീ​ക്കം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​ൻ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.