തൊ​ഴി​ൽ സം​ര​ക്ഷ​ണ ധ​ർ​ണ നടത്തും
Monday, November 28, 2022 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: വ​സ്തു ര​ജി​സ്ട്രേ​ഷ​ന് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ടെം​പ്ലേ​റ്റ് മോ​ഡ​ൽ പ​രി​ഷ്ക​ര​ണം അ​ശാ​സ്ത്രീ​യ​വും അ​പ്രാ​യോ​ഗി​ക​വു​മാ​ണെ​ന്നും ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് ഡോ​ക്യു​മെ​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ച​യ സ​ന്പ​ന്ന​രാ​യ കൈ​പ്പ​ട ലൈ​സ​ൻ​സി​ക​ൾ​ക്ക് ആ​ധാ​രം ത​യാ​റാ​ക്കാ​നു​ള്ള ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​സ​ത്യ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ധാ​രം എ​ഴു​ത്ത് ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ക്ക​ണം. ആ​ധാ​രം എ​ഴു​ത്തു തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ തൊ​ഴി​ൽ സം​ര​ക്ഷ​ണ ധ​ർ​ണ ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.