സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് നടത്തി
Wednesday, November 30, 2022 12:08 AM IST
വിതുര/ നെടുമങ്ങാട് : വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ത്തി​യ നെ​ടു​മ​ങ്ങാ​ട്- കാ​ട്ടാ​ക്ക​ട സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ സ്റ്റു​ഡ​ന്‍​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് പ്രൗ​ഢ ഗം​ഭീ​ര​മാ​യി. സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗം കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. വി​തു​ര വി​എ​ച്ച്എ​സ്എ​സ്, നെ​ടു​മ​ങ്ങാ​ട് ജി​ജി​എ​ച്ച്എ​സ്എ​സ്, അ​രു​വി​ക്ക​ര ജി​എ​ച്ച്എ​സ്എ​സ്, മീ​നാ​ങ്ക​ല്‍ ജി​ടി​എ​ച്ച്എ​സ്എ​സ്, തൊ​ളി​ക്കോ​ട് ജി​എ​ച്ച്എ​സ്, പ​ന​വൂ​ര്‍ എ​ച്ച്എ​സ്എ​സ്, പ​ന​ക്കോ​ട് വി​കെ കാ​ണി എ​ച്ച്എ​സ്, ഇ​ള​വ​ട്ടം ബി​ആ​ര്‍​എം​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ല്‍ നി​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 350 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ട്ട് പ്ല​റ്റൂ​ണു​ക​ളി​ലാ​യി പ​രേ​ഡി​ന് അ​ണി​നി​ര​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് സ്കൂ​ളി​ലെ അ​സി​ന്‍ ഷ​ബീ​ര്‍, അ​രു​വി​ക്ക​ര സ്കൂ​ളി​ലെ വൈ​ഗ കൃ​ഷ്ണ എ​ന്നീ കേ​ഡ​റ്റു​ക​ള്‍ പ​രേ​ഡ് ന​യി​ച്ചു. പ​തി​നാ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​തി​നാ​റ് അ​ധ്യാ​പ​ക​രു​മാ​ണ് ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. മി​ക​ച്ച പ്ല​റ്റൂ​ണു​ക​ള്‍​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. പി.​ടി. ഉ​ഷ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.