മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം
Wednesday, November 30, 2022 12:08 AM IST
നാ​ലാ​ഞ്ചി​റ: മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​വും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നി​യ​മ​മി​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​യി​ൽ ന​ട​ത്തി.
സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​കോ​ശി ചി​ര​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​വും നി​യ​മ​മി​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് ബാ​ബു മാ​ത്യു പി. ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​സി. ജോ​ണ്‍ നി​യ​മ​മി​ത്ര പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ സാ​ക്ഷ​ര​ത​യും നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും പ​ക​ർ​ന്നു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് നി​യ​മ​മി​ത്ര.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ശാ​ന്ത ച​രു​വി​ൽ, റ​വ. ഡോ. ​കോ​ശി ഐ​സ​ക് പു​ന്ന​മൂ​ട്ടി​ൽ, സെ​ന്‍റ​ർ ഫോ​ർ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ സ്റ്റ​ഡീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.