നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പു​ര​പ്പു​റ സൗ​രോ​ര്‍​ജ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, November 30, 2022 12:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​രോ​ർ​ജ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പു​ര​പ്പു​റ സൗ​രോ​ര്‍​ജ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ർ​വ​ഹി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കെ​എ​സ്ഇ​ബി സൗ​ര​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 27 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഏ​ക​ദേ​ശം ര​ണ്ടു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ക.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. കെ​എ​സ്ഇ​ബി സൗ​ര ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സു​കു പ​ദ്ധ​തി അ​വ​ലോ​ക​ന​വും സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പി. ​സീ​താ​രാ​മ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​കെ. ഷി​ബു, ഡോ. ​എം.​എ. സാ​ദ​ത്ത്, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, എ​ന്‍.​കെ. അ​നി​ത​കു​മാ​രി, ആ​ര്‍. അ​ജി​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ (പി​എ​സ്) പി. ​ബീ​ന, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ. ​സു​ള്‍​ഫി​ക്ക​ര്‍, കെ​എ​സ്ഇ​ബി കാ​ട്ടാ​ക്ക​ട ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ രാ​ജേ​ഷ്, കൗ​ണ്‍​സി​ല​ര്‍ ഗോ​പ​ന്‍, സി​പി​ഐ​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ര്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ്, സി​പി​ഐ പെ​രു​ന്പ​ഴു​തൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ന​വാ​സ്, ഡോ. ​ടി.​പി ബൈ​ജു​ഭാ​യ്, പ്രി​ന്‍​സി​പ്പ​ൽ ആ​ര്‍.​എ​സ്. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.