മലങ്കര കാത്തലിക് അസോസിയേഷൻ അല്മായ സംഗമം
1244361
Wednesday, November 30, 2022 12:08 AM IST
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) പാറശാല രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിൽ അല്മായ സമ്മേളനവും കർഷക സംഗമവും ഉദ്യോഗസ്ഥ സംഗമവും സംഘടിപ്പിച്ചു. അല്മായ സമ്മേളനം പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ സംഗമം ഫാ. തോമസ് കോയ്പ്പുറത്തും കർഷക സംഗമം രൂപത ഡയറക്ടർ ഫാ. തോമസ് പൊറ്റപുരയിടവും ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥ, കർഷക അവാർഡുകൾ വിതരണം ചെയ്തു. രൂപതാ സമ്മേളനത്തിൽ സിസ്റ്റർ മേഴ്സി തോമസ് പതാക ഉയർത്തി. രൂപത പ്രസിഡന്റ് ധർമ്മരാജ് പിൻകുളം അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി സബീഷ് പീറ്റർ തിരുവല്ലം, സഭാതല ഡയറക്ടർ ഫാ. ജോൺ അരീക്കൽ, സഭാതല പ്രസിഡന്റ് പോൾ രാജ് മാർത്താണ്ഡം, നിർമല സുപ്പീരിയർ ജനറൽ മദർ കാരുണ്യ ഡിഎം, ക്ഷേമ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, അഡ്വ. രാജയ്യൻ, സുമന ലാൽ, ജെസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.