വാ​ഹ​ന മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ല്‍
Wednesday, November 30, 2022 12:08 AM IST
പാ​റ​ശാ​ല : മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ല്‍. പാ​റ​ശാ​ല ച​ന്ദ​ന​ക്ക​ട്ടി സ്വ​ദേ​ശി​യാ​യ മ​നീ​ഷ് (23), വാ​ഹ​നം വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി അ​മേ​ഷ് (24)എ​ന്നി​വ​രാ​ണ് പാ​റ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സം പു​ത്ത​ന്‍​ക​ട സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഇ​വ​ര്‍ ഒ​ളി​വി​ലാ​യി​രു​ന്നു. ഈ ​കേ​സി​ലെ മ​റ്റു ര​ണ്ടു പ്ര​തി​ക​ൾ പാ​റ​ശാ​ല സ്വ​ദേ​ശി​ക​ളാ​യ ജി​ജോ, പ്ര​വീ​ണ്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഹേ​മ​ന്ത് കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ​ജി, ഷ​റ​ഫു​ദീ​ന്‍, ജി​തി​ന്‍​വാ​സ്, പ്ര​സാ​ദ്, എ​എ​സ്ഐ എ​സ്. വേ​ല​പ്പ​ന്‍ നാ​യ​ര്‍, സി​പി​ഒ​മാ​രാ​യ ജോ​സ്, സാ​ജ​ന്‍, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
വാ​ഹ​നം മോ​ഷ്ടി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി വി​ല്‍​ക്കു​ന്ന വ​ന്‍​സം​ഘം ത​ന്നെ ഇ​വ​ര്‍​ക്കു പി​ന്നി​ലു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും പാ​റ​ശാ​ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഹേ​മ​ന്ത് കു​മാ​ര്‍ അ​റി​യി​ച്ചു.