വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രാ​യ ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​ത്​: മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
Wednesday, November 30, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കെ​തി​രാ​യ ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു നാ​ടി​നു ന​ല്ല​ത​ല്ലെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.
വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​ത സം​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​ദ​ഗ്ധ സം​ഗ​മ​വും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ​ദ്ധ​തി നി​ർ​മാ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
പ​ദ്ധ​തി​ക്കെ​തി​രാ​യി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു പ​ഠ​നം ന​ട​ത്തു​ക​യെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും വ​സ്തു​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കും - മ​ന്ത്രി വ്യ​ക്ത​മാ​ക്കി.