താ​ത്കാ​ലി​ക പ​രോ​ളി​ലെ​ത്തി​യ കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി
Thursday, December 1, 2022 12:12 AM IST
രാ​​ജാ​​ക്കാ​​ട് : കോ​​ട​​തി അ​​നു​​വ​​ദി​​ച്ച് താ​​ത്കാ​​ലി​​ക പ​​രോ​​ളി​​ലെ​​ത്തി​​യ ‌ കൊ​​ല​​ക്കേ​​സ് പ്ര​​തി പോ​​ലീ​​സി​​നെ വെ​​ട്ടി​​ച്ചു മു​​ങ്ങി.
രാ​​ജാ​​ക്കാ​​ട് പൊ​ന്മു​ടി സ്വാ​​ദേ​​ശി ക​​ള​​പ്പു​​ര​​യി​​ൽ ജോ​​മോ​​ൻ ജോ​​യി ആ​​ണ് ര​​ക്ഷ​പ്പെ​​ട്ട​​ത്. ക​​ണ്ണൂ​​ർ സെ​​ന്‍റ​​ർ ജ​​യി​​ലി​​ൽ നി​​ന്നും രാ​​ജാ​​ക്കാ​​ടി​​ന് സ​​മീ​​പം പൊ​ന്മു​​ടി​​യി​​ലു​​ള്ള വീ​​ട്ടി​​ൽ എ​​ത്തി​​ച്ച​​തി​​ന് ശേ​​ഷം ജ​​യിലി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വീ​​ടി​​ന് സ​​മീ​​പ​​ത്തുനി​​ന്ന് പ്ര​​തി കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സി​​നെ വെ​​ട്ടി​​ച്ച് ര​​ക്ഷ​​പ്പെ​​ട്ട​​ത്. പ്ര​​തി​​ക്കാ​​യി മൂ​​ന്നാ​​ർ ഡിവൈഎ​​സ്പിയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഉൗ​​ർ​​ജി​​ത​​മാ​​ക്കി.
മാ​​താ​​പി​​താ​​ക്ക​​ളെ കാ​​ണ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​പ്ര​​കാ​​രം പോ​​ലീ​​സ് സം​​ര​​ക്ഷ​​ണ​​യി​​ൽ താ​​ത്​​ക്കാ​​ലി​​ക പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ച കൊ​​ല​​ക്കേ​​സ് പ്ര​​തി​​യാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. 2015 ൽ ​​കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ ന​​ട​​ന്ന കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി​​യാ​​ണ് ജോ​​മോ​​ൻ.