ദീ​പ​ശി​ഖാ പ്ര​യാ​ണം നേമത്ത് പര്യടനം നടത്തി
Thursday, December 1, 2022 12:12 AM IST
നേ​മം: ​മൂ​ന്നു മു​ത​ൽ ആ​റ് വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ൽ​സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ദീ​പ​ശി​ഖ പ്ര​യാ​ണ​വും വി​ളം​ബ​ര റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. നേ​മം വി​ക്ട​റി ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ശ്യാം​ലാ​ൽ, ക്യാ​പ്റ്റ​ൻ എ​സ്.​എ​സ്. അ​ൻ​സി​ലി​ന് ദീ​പ​ശി​ഖ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​ൻ, നേ​മം, വെ​ള്ളാ​യ​ണി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. എ​ൻ​സി​സി- എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​ണ് ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ലും വി​ളം​ബ​ര ജാ​ഥ​യി​ലും അ​ണി​നി​ര​ന്ന​ത്.
നേ​മം എ​സ്ഐ വി​പി​ൻ, ഗ​വ. യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​ർ,അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് റാ​ലി​യെ സ്വീ​ക​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ സു​ന​ന്ദ് ടി.​എ​സ്. രാ​ജ്, മി​ഥു​ൻ വി. ​അ​ശോ​ക്, വി.​എ​സ്. വി​വേ​ക്, എ​സ്. അ​നി​ൽ​കു​മാ​ർ, ബി.​എ​സ്. അ​രു​ൺ ച​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദീ​പ​ശി​ഖ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ച​ത്.