ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​​ൽനി​ന്നു രൂ​പ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, December 1, 2022 12:12 AM IST
പീ​​രു​​മേ​​ട് : പാ​​ന്പ​​നാ​​റ്റി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ൽനി​​ന്നു പ​​ണം മോ​​ഷ്ടി​​ച്ച പോ​​ലീ​​സു​​കാ​​ര​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.
പീ​​രു​​മേ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ പോ​​ലീ​​സു​​കാ​​ര​​ൻ സാ​​ഗ​​ർ പി. ​​മ​​ധു​​വി​​നെ​​യാ​​ണ് മോ​​ഷ​​ണ കു​​റ്റം ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ൽ അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ഇ​​ടു​​ക്കി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​ണ് ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്. വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ത്തി​​ലെ പെ​​ട്ടി​​യി​​ൽ നി​​ന്നും 1000 രൂ​​പ മോ​​ഷ്ടി​​ച്ച പോ​​ലീ​​സു​​കാ​​ര​​നെ ക​​ട​​യു​​ട​​മ കൈ​​യോ​​ടെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.
ക​​ട​​യി​​ലെ നി​​ത്യ​​സ​​ന്ദ​​ർ​​ശ​​ക​​നാ​​യ യു​​വ പോ​​ലീ​​സു​​കാ​​ര​​ൻ സോ​​ഡാ നാ​​ര​​ങ്ങാ​​വെ​​ള്ളം ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ക​​യും ക​​ട ഉ​​ട​​മ നാ​​ര​​ങ്ങാ​​വെ​​ള്ളം എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി തി​​രി​​ഞ്ഞ​​പ്പോ​​ൾ പെ​​ട്ടി​​യി​​ൽ​​നി​​ന്ന് പ​​ണം മോ​​ഷ്ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. മു​​ൻ​​പും പ​​ല ത​​വ​​ണ പോ​​ലീ​​സു​​കാ​​ര​​ൻ ക​​ട​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴൊ​​ക്കെ പെ​​ട്ടി​​യി​​ൽനി​​ന്നു പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​തി​​നാ​​ൽ ക​​ട​​യു​​ട​​മ ജാ​​ഗ്ര​​ത​​യി​​ലാ​​യി​​രു​​ന്നു. മോ​​ഷ​​ണം കൈ​​യോ​​ടെ പി​​ടി​​കൂ​​ടി​​യ​​തോ​​ടെ പ​​രാ​​തി ന​​ൽ​​കാ​​തി​​രി​​ക്കാ​​ൻ 40,000 രൂ​​പ വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും 5,000 രൂ​​പ ഉ​​ട​​ന​​ടി ന​​ൽ​​കു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ, ചി​​ല വ്യാ​​പാ​​രി​​ക​​ൾ പീ​​രു​​മേ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു.
പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യെ​​ങ്കി​​ലും ഒ​​ത്തു​​തീ​​ർ​​പ്പ് ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​ണു മു​​തി​​ർ​​ന്ന​​ത്. സം​​ഭ​​വം മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.