മേ​യ​റു​ടെ നി​യ​മ​ന ക​ത്ത് വി​വാ​ദം; പ്ര​തി​പ​ക്ഷ സ​മ​രം 26 ദി​വ​സം പി​ന്നി​ട്ടു
Thursday, December 1, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം : നി​യ​മ​ന ക​ത്തു വി​വാ​ദ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള യു​ഡി​എ​ഫ്- ബി​ജെ​പി സ​മ​രം 26 ദി​വ​സം പി​ന്നി​ട്ടു. വ്യ​ത്യ​സ്ത​മാ​യ രീ​തി​ക​ളു​മാ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷം സ​മ​രം ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ യു​ഡി​എ​ഫ് സ​മ​ര​വേ​ദി​യി​ൽ ത​ല മു​ണ്ഡ​നം ചെ​യ്താ​ണു യൂ​ത്ത് കോ​ണ്‍​ഗ്ര​സും വ​ഴി​യോ​ര വ്യാ​പാ​ര കോ​ണ്‍​ഗ്ര​സും പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

നി​ധി​ൻ​രാ​ജ്, ഷോ​ജ​ൻ ഡേ​വി​ഡ്, ര​ഞ്ജി​ത് ജോ​ണ്‍, ഷി​ബു മാ​സ്റ്റ​ർ എ​ന്നി​വ​രാ​ണ് ത​ല​മു​ണ്ഡ​നം ചെ​യ്തു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ത​ല മു​ണ്ഡ​നം ചെ​യ്ത ശേ​ഷം ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​വും ന​ട​ത്തി​യ ശേ​ഷ​മാ​ണു അ​വ​ർ മ​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ ന​ട​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​ത്യ​ഗ്ര​ഹ സ​മ​രം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജി.​എ​സ്. ബാ​ബു, ജി. ​സു​ബോ​ധ​ൻ, വി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ വ​ർ​ക്ക​ല ക​ഹാ​ർ, എം.​എ. വാ​ഹീ​ദ്, യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ ലീ​ഡ​ർ പി. ​പ​ത്മ​കു​മാ​ർ, പി. ​ശ്യാം​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​വും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ തു​ട​രു​ക​യാ​ണ്.