നോ​സ്കാ​ല്‍​പ​ല്‍ വാ​സ​ക്ട​മി ക്യാ​മ്പു​ക​ള്‍ ഇന്നു മുതൽ
Thursday, December 1, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: പു​രു​ഷ​ന്മാ​ര്‍​ക്കു​ള്ള സ്ഥി​രം കു​ടും​ബാ​സൂ​ത്ര​ണ മാ​ര്‍​ഗ​മാ​യ നോ​സ്കാ​ല്‍​പ​ല്‍ വാ​സ​ക്ട​മി (എ​ന്‍​എ​സ്‌​വി) ക്യാ​മ്പു​ക​ള്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​ബി​ന്ദു മോ​ഹ​ന്‍ അ​റി​യി​ച്ചു. പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യ എ​ന്‍​എ​സ്‌​വി ല​ളി​ത​വും സു​ര​ക്ഷി​ത​വും ര​ക്ത​സ്രാ​വ​മി​ല്ലാ​ത്ത​തും വേ​ദ​നാ​ര​ഹി​ത​വു​മാ​ണ്. എ​ന്‍​എ​സ്‌​വി ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വീ​ട്ടി​ല്‍ പോ​കാം. ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നാ​ളെ ആ​റ്റി​ങ്ങ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​മ്പ് ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് നേ​രി​ട്ടോ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി​യോ എ​ത്താം. ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ക്യാ​മ്പ് ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്പെ​ഷ​ല്‍ ക്യാ​ഷ്വ​ല്‍ ലീ​വ് ല​ഭി​ക്കും. എ​ന്‍​എ​സ്‌​വി​ക്ക് വി​ധേ​യ​മാ​കു​ന്ന എ​ല്ലാ​വ​ര്‍​ക്കും 1100 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ര്‍​ഥി​ച്ചു.