അ​ന​ധി​കൃ​ത മ​ത്സ്യ ക​ച്ച​വ​ടം : ന​ഗ​ര​സ​ഭ റെ​യ്ഡ് ന​ട​ത്തി
Thursday, December 1, 2022 12:14 AM IST
ആ​റ്റി​ങ്ങ​ൽ: അ​ന​ധി​കൃ​ത മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടി​ട​ത്ത് ന​ഗ​ര​സ​ഭ റെ​യ്ഡ് ന​ട​ത്തി മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​രോ​ട് അ​തി​ക്ര​മം കാ​ട്ടി​യ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
ആ​ലം​കോ​ട്, ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ത്തി നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം തു​ട​ർ​ന്ന​തു കൊ​ണ്ടാ​ണ് ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​ച്ച മ​ത്സ്യം ഫൈ​ൻ ഈ​ടാ​ക്കി വി​ട്ടുന​ൽ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ എ​ത്തി പ്ര​ശ്നം ഉ​ണ്ടാ​ക്കി. ഇ​വ​ർ ജീ​വ​ന​ക്കാ​രോ​ട് ത​ർ​ക്കി​ക്കു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫൈ​ൻ ഈ​ടാ​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ സി​ഐ ത​ൻ​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.