കുന്ന​പ്പു​ഴ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, December 1, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം : കു​ന്ന​പ്പു​ഴ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. നാ​ല് വ​രെ​യാ​ണ് തി​രു​നാ​ൾ. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തൃ​ക്ക​ണ്ണാ​പു​രം ന​ല്ല​യി​ട​യ​ൻ ദേ​വാ​ല​യം വി​കാ​രി ഫാ. ​എ​സ്.​എം. സ​നീ​ഷ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​നു ന​ട​ക്കു​ന്ന ധ്യാ​ന​പ്ര​സം​ഗ​ത്തി​നു ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ (മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് കോ​ള​ജ്) നേ​തൃ​ത്വം ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യ ന​മ​സ്കാ​രം, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. മ​ല​യി​ൻ​കീ​ഴ് സെ​ന്‍റ് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം വി​കാ​രി ഫാ. ​എ​ബി ആ​റ്റു​പു​ര​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യ ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്കു ശേ​ഷം തി​രു​നാ​ൾ റാ​സ ന​ട​ക്കും. നാ​ലി​ന‌് രാ​വി​ലെ 7.30ന് ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​ന്പ്, കൊ​ടി​യി​റ​ക്ക്.