മാ​തൃ​കാ മൃ​ഗ​സം​ര​ക്ഷ​ണ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, December 1, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല്‍, മു​ട്ട,മാം​സം എ​ന്നി​വ​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ത​യാ​റാ​ക്കി​യ മാ​തൃ​കാ മൃ​ഗ​സം​ര​ക്ഷ​ണ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പോ​ത്ത​ന്‍​കോ​ട്ട് നി​ര്‍​വ​ഹി​ച്ചു.
ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം വീ​ട്ടു​പ​ടി​ക്ക​ല്‍ ല​ഭ്യ​മാ​ക്കാ​നാ​യി ടോ​ള്‍​ഫ്രീ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.മ​ന്ത്രി​ജി.​ആ​ര്‍.​അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നും 14 പ​ഞ്ചാ​യ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ പാ​ല്‍, മു​ട്ട,മാം​സം എ​ന്നി​വ​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ പ​ഞ്ചാ​യ​ത്തി​നെ സ​ഹാ​യി​ക്കു​ന്ന മാ​തൃ​ക പ​ദ്ധ​തി​യാ​ണി​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്പ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് അ​ഞ്ച് പെ​ണ്ണാ​ടു​ക​ളും ഒ​രു ആ​ണാ​ടും ഉ​ള്‍​പ്പെ​ട്ട ഗോ​ട്ട് സാ​റ്റ്‌ലൈറ്റ് യൂ​ണി​റ്റ്,18 വ​നി​ത​ക​ള്‍​ക്ക് കി​ടാ​രി​ക​ള്‍, 50 സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് സ​ഫ​ര്‍​ലാ​ന്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ​. ജി​ജി​മോ​ന്‍ ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​നൈ​സ അ​ന്‍​സാ​രി, പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.