വി​ദ്യാ​ര്‍​ഥി​കൾക്കായി ല​ഹ​രി​വി​രു​ദ്ധ പാ​ര്‍​ല​മെ​ന്‍റ് നടത്തി
Thursday, December 1, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ പാ​ര്‍​ല​മെ​ന്‍റ് "ഉ​ണ​ര്‍​വ് 2020'ന്‍റെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ നി​ര്‍​വ​ഹി​ച്ചു.
"അ​ക്ഷ​ര​മാ​ണ് ല​ഹ​രി, വാ​യ​ന​യാ​ണ് ല​ഹ​രി' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ഉ​ണ​ര്‍​വ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ വ്യാ​പ​ക​മാ​കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും പി​ന്തു​ണ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ജ​ര്‍ നി​ല, പ​ഠ​ന നി​ല​വാ​രം, ക​ഴി​വു​ക​ള്‍, പ​രി​മി​തി​ക​ള്‍, പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് എ​ന്നി​വ ര​ക്ഷി​താ​ക്ക​ളെ ത​ത്സ​മ​യം അ​റി​യി​ക്കാ​ന്‍ സം​വി​ധാ​ന​മു​ള്ള "ഇ​ന്‍​സൈ​റ്റ് സ്റ്റു​ഡ​ന്‍റ് കെ​യ​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍' ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള എ​ല്‍-2 ലാ​ബ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​പ്പ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ബെ​ന്‍ ഡാ​ര്‍​വി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ചു​ള്ള സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ സൗ​ഹൃ​ദ പ​ദ്ധ​തി​യാ​ണി​ത്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പു​രോ​ഗ​തി​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും നേ​രി​ട്ട് ഇ​ട​പെ​ടാ​ന്‍ ക​ഴി​യും വി​ധം ഒ​രു "സ്മാ​ര്‍​ട്ട് പി​ടി​എ' പോ​ലെ​യാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഞൊ​ടി​യി​ട​യി​ല്‍ ര​ക്ഷ​ക​ര്‍​ത്താ​വി​ലേ​ക്ക് എ​ത്തി​ക്കു​ക തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ഉ​പ​പ​ദ്ധ​തി​ക​ള്‍ കൂ​ടി ഉ​ള്‍​കൊ​ള്ളു​ന്ന​താ​ണ് ഇ​ന്‍​സൈ​റ്റ് ആ​പ്പ്.