കാ​യി​ക​മാ​മാ​ങ്ക​ത്തി​ന് നാ​ളെ തു​ട​ക്കം
Friday, December 2, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ളം​ബ​ര പ്ര​ച​ര​ണ ജാ​ഥ​ക​ളും ഘോ​ഷ​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഫ്ലാ​ഷ് മോ​ബു​ക​ൾ, കൂ​ട്ട​യോ​ട്ടം, സൈ​ക്കി​ൾ - ബൈ​ക്ക് റാ​ലി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച എ​യ​റോ​ബി​ക്ക് നൃ​ത്ത​യി​ന​ങ്ങ​ൾ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ ഫ്ലാ​ഷ് മോ​ബും ഏ​റോ​ബി​ക് നൃ​ത്ത​യി​ന​ങ്ങ​ളും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നൃ​ത്ത​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
വാ​ഴ​മു​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ​യും വി​സി​സി ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കൂ​ട്ട​യോ​ട്ടം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പ്ര​മീ​ള ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വാ​ഴ​മു​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ പാ​ച്ച​ല്ലൂ​ർ ജം​ഗ്ഷ​ൻ വ​രെ​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം രാ​ജ കേ​ശ​വ​ദാ​സ് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും യു​വ​ജ​ന സം​ഘ​ട​ന അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
തി​രു​വ​ല്ലം ബി​എ​ൻ​വി വി ​ആ​ൻ​ഡ് എ​ച്ച്എ​സ്എ​സി​ന്‍റെ​യും കാ​യി​കോ​ത്സ​വ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​യി​കോ​ത്സ​വ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ എ. ​സു​രേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​സ്കൂ​ളി​ൽ നി​ന്നും അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ,സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ വി. ​പ്ര​കാ​ശ് കു​മാ​ർ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ല​ത എം. ​നാ​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​ജ എ​ലി​സ​ബ​ത്ത് ലാ​ല​ൻ, സം​സ്ഥാ​ന കാ​യി​കോ​ത്സ​വം പ​ബ്ലി​സി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ.​ഐ. സു​ധീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ജാ​ഥ​യെ അ​നു​ഗ​മി​ച്ചു.