എസ്ഐപി അബാക്കസ് നാഷണല്‍ പ്രോഡിജി 2022ല്‍ തിരുവനന്തപുരം സ്വദേശികൾക്ക് നേട്ടം
1244960
Friday, December 2, 2022 12:06 AM IST
തിരുവനന്തപുരം: ചെന്നൈയില്‍ നടന്ന എസ്ഐപി അബാക്കസ് നാഷണല്‍ പ്രോഡിജി മത്സരത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള അഞ്ച് കുട്ടികള്‍ ചാമ്പ്യന്‍ പട്ടം നേടി. രാജ്യത്തെ 3800ലേറെ എസ്ഐപി അബാക്കസ് വിദ്യാര്‍ഥികളാണ് ഈ മെഗാ പരിപാടിയില്‍ പങ്കെടുത്തത്. രണ്ട് റൗണ്ടുകളായാണ് മത്സരം നടന്നത്. അബാക്കസ്, ഗുണനം, ദൃശ്യ ഗണിതം എന്നിവയുള്‍പ്പെടുന്ന 300 ഗണിതശാസ്ത്ര പ്രശ്നങ്ങളാണ് 11 മിനിറ്റ് സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ പരിഹരിച്ചത്.
മത്സരത്തിന്റെ 19ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 350ലേറെ കുട്ടികളാണ് പങ്കെടുത്തത്. ഇവരില്‍ തിരുവനന്തപുരത്തു നിന്നുള്ള ഗൗതം അഭിലാഷ്, ഡെറിക് തോമസ് ജോര്‍ജ്, ഹന വികാസ്, സൈലേഷ് എസ്. പിള്ള, നിർമയി കിരൺ എന്നിവരാണ് വിവിധ തലങ്ങളില്‍ ചാമ്പ്യന്‍ പട്ടം നേടിയത്. വിജയികള്‍ക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വലിപ്പത്തിലും ഘടനയിലും ഇന്ത്യയിലും രാജ്യാന്തര തലത്തിലും നടത്തുന്ന ഏറ്റവും വലിയ മത്സരമെന്ന നിലയില്‍ മുന്‍വര്‍ഷം നടന്ന മത്സരം നാല് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡുകള്‍ നേടിയിരുന്നു.